INTRO ZH

34. An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം


ബൃട്ടണിൽ ഭരണഘടന (Constitution) ഇല്ല. കാലാകാലങ്ങളായി സമൂഹത്തിൽ ഉളവായി വന്ന കീഴ്വഴക്കങ്ങളാണ് അവിടെ കാര്യങ്ങൾ കുറേകാലത്തോളം നടത്തിവന്നിരുന്നത്. എന്നാൽ പുറത്ത് നിന്നും ഫ്യൂഡൽ ഭാഷക്കാർ ഇന്ന് ബൃട്ടണിൽ കയറിക്കൂടിയിരിക്കുകയാണ്. ഇനിയങ്ങോട്ട് ബൃട്ടണ് ഇങ്ങിനെയൊരു ഭരണഘടനയില്ലാത്ത അവസ്ഥ മുന്നോട്ട് കൊണ്ട് പോകുവാൻ പറ്റുമോ എന്ന് തീർത്ത് പറയാനാവില്ല. 

എന്നാൽ ഇങ്ഗ്ളണ്ടിലെ സാമൂഹികവും ഭരണപരവും ആയ കീഴ്വഴക്കങ്ങൾ പലതും ഇങ്ഗ്ളിഷ് ഭാഷയിലുള്ള തത്വസംഹിതകൾ രൂപപ്പെടുത്തിയിട്ടുള്ളതാണ്. 

അവിടെ രാജ്യ ഭരണം ഉണ്ടായിരുന്നെങ്കിലും, രാജാവോ റാണിയോ, പൌരന്മാരുടെ വ്യത്യസ്ത സാമൂഹികവും തൊഴിൽപരവും ആയ സ്ഥാനങ്ങൾക്ക് അനുസൃതമായി അവരെ, വ്യത്യസ്തങ്ങളായ You എന്നരീതിയിൽ 'നീ', 'നിങ്ങൾ', 'സാറ്', 'മാഡം', എന്നോ, He/She എന്നതിന് ബദലായി 'അവൻ/അവൾ', 'അയാൾ', 'അദ്ദേഹം', 'അവൾ', 'സാർ', 'മാഡം', എന്നൊക്കെയോ, they/them എന്നതിന് ബദലായി  'അവരെന്നും', 'അവന്മാരെന്നും' 'അവറ്റകളെന്നും' വ്യത്യസ്തമായും നിർവ്വചിക്കാറില്ല. 

രാജസേവനം നടത്തുന്ന (On Her Majesty's Service) സർക്കാർ ഓഫിസുകളും (പോലീസ് ഉൾപ്പെടെ) ജനങ്ങളോട് വിവേചനം ചെയ്ത് കൊണ്ട് പെരുമാറില്ലായിരുന്നു.

(ഇനിയങ്ങോട്ടുള്ള കാര്യം തീർത്ത് പറയാനാവില്ല. പുറത്ത് നിന്നും വന്ന അന്യഭാഷക്കാരുടെ ഒരു വേലിയേറ്റം തന്നെ ബൃട്ടണിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടരുടെ കൈയിൽ അകപ്പെട്ട ഇങ്ഗ്ളിഷിന്റെ നിലവാരം തന്നെ തകർച്ചയുടെ ഭീഷിണിയിലാണ്).  

സർക്കാർ ഓഫിസ് തൊഴിലാളികൾ സാധാരണ പൌരനേക്കാൾ ഒരു പടി ഉയരത്തിലാണ് എന്ന ധ്വനിയും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) ഭാഷയിൽ ഇല്ലതന്നെ. 








Comments