INTRO E

5. An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം

ഈ എഴുത്തുകാരൻ ചെറിയതോതിലുള്ള നിരീക്ഷണ-പരീക്ഷണ-പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭാഷകളെ മൂഖ്യമായി രണ്ടുതരത്തിലുള്ളതായി നിർവ്വചിച്ചിട്ടുണ്ട്.  ഇങ്ഗ്ളിഷ് പോലുള്ള നിരപ്പുള്ള ഭാഷകളെ Planar languages എന്നും ജന്മികുടിയാൻ ഉച്ചനീചത്വകോഡുകളുള്ള ഭാഷകളെ Feudal languages എന്നും വ്യത്യസ്ഥമായി തരംതിരിച്ചു. 

ഇതുമായ ബന്ധപ്പെട്ട് 1989ൽ MARCH of the EVIL EMPIRES: English versus the feudal languages എന്ന പുസ്തകത്തിന്റെ കരട് രൂപം (ഡ്രാഫ്റ്റ്) എഴുതി. ഏതാണ്ട് 2000ന് ചുറ്റുപാടിൽ ഈ ഗ്രന്ഥം ഓൺലൈനായി പ്രസിദ്ധികരിച്ചു.
ഇന്ന് ഈ ഗ്രന്ഥം ഈ ലിങ്കിൽ സൌജന്യമായി ലഭ്യമാണ് : https://archive.org/details/March_20131012 . മറ്റ് പല വെബ് പേജുകളിലും ഇത് ലഭ്യമാണ്. 

ഈ ഗ്രന്ഥത്തിൽ ഭാഷ എന്നത് ഒരു സോഫ്റ്റ്വേർ കോഡോ അല്ലെങ്കിൽ ഒരു സോഫ്റ്റ്വേർ ആപ്ളിക്കേഷനോ ആണ് എന്ന ഒരു വാദം വച്ചിരുന്നു. 

കുറെ വർഷങ്ങൾക്ക് ശേഷം ഭാഷകളുടെ യഥാർത്ഥകോഡുകളെക്കുറിച്ച് തന്നെ നേരിട്ട് നിരീക്ഷണം ചെയ്ത് തുടങ്ങിയപ്പോൾ, 'ഫ്യൂഡൽ' എന്ന പദം തന്നെ അപര്യാപ്തമായ ഒരു സാങ്കേതിക പദം ആണ് എന്ന് മനസ്സിലാക്കിത്തുടങ്ങി. 

അങ്ങിനെയാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ പദത്തിന് പകരം കൂടുതൽ ഉചിതമായിട്ടുള്ള സാങ്കേതിക പദപ്രയോഗം '3-D Virtual Arena-coded languages' ആണ് എന്ന് മനസ്സിലാക്കുകയും Pristine-English: What is different about it? എന്ന ഗ്രന്ഥത്തിൽ അത് ഉപയോഗിക്കുകയും ചെയ്തത്. https://archive.org/details/WhatIsDifferentAboutEnglishOPT

എന്നാൽ കൂടുതൽ സൌകര്യപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന പ്രയോഗം 'ഫ്യൂഡൽ ഭാഷ' എന്നുള്ളത് തന്നെയാണ്. 

ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ ഭാഷകൾക്ക് 'ജന്മികുടിയാൻ ഉച്ചനീചത്വ കോഡുകൾ' ഉണ്ട്. ഇത് ഒരു പുതിയ കണ്ടുപിടുത്തമാണ് എന്ന് അവകാശപ്പെടാൻ ആവുന്ന കാര്യമല്ല. കാരണം, ഈ പ്രദേശത്തിലുള്ള ഏവർക്കും ഇത് അറിവുള്ള കാര്യമാണ്. 

ഈ കാര്യം വിക്കീപീഡിയയിലുള്ള ഭാഷാ പഠനത്തെക്കുറിച്ചുള്ള പേജിൽ കുറേവർഷങ്ങൾക്ക് മുൻപ് എഴുതിയപ്പോൾ, ഉടനടി അത് മായ്ക്കപ്പെട്ടു. 

മലയാളം ഭാഷയെക്കുറിച്ചുള്ള പേജിന്റെ ചർച്ചാ (Talk) പേജിൽ ഈ കാര്യം മലയാളം ഭാഷയുടെ സവിശേഷതകളിൽ രേഖപ്പെടുത്തണമെന്ന് ഒരു സൂചന കൊടുത്തപ്പോൾ, ആ പേജ് നിർവ്വഹണം ചെയ്യുന്ന അമിത വിവരമുള്ള ഏതോ 'ഭാഷാ പണ്ഡിതൻ' വന്ന് തികച്ചും പരിഹാസ വാക്കുകളോടെയും, വിദ്യാഭാസമില്ലാത്ത ആളുകൾക്ക് എഴുതാനുള്ള സ്ഥലമല്ലാ വിക്കീപീഡിയ എന്ന ധ്വനിയും നൽകിക്കൊണ്ടും, തന്റെ കൈവശമുള്ള 'അഭിനവ ഇങ്ഗ്ളിഷ് ഭാഷാ പാണ്ഡിത്യം' കാട്ടിക്കൊണ്ടും (Yeah? എന്നപ്രയോഗം) ഈ എഴുത്തുകാരൻ എഴുതിയ സൂചന വെട്ടിക്കളഞ്ഞ് കൊണ്ട് പേജിൽ പ്രദർശിപ്പിക്കുകയും, പിന്നീട് പൂർണ്ണമായും മാച്ചുകളയുകയും ചെയ്തു.

2011ൽ മലയാളം ഭാഷ നിർബന്ധിച്ചു പഠിപ്പിക്കണമെന്ന് സർക്കാർ കൽപ്പന വന്നപ്പോൾ, ഫ്യൂഡൽ ഭാഷകൾ ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് എന്നും,  അവ ഈ നാട്ടിലെ പൌരന് ഭരണ ഘടന നൽകുന്ന ഭരണ യന്ത്രത്തിന് മുന്നിലുള്ള സമത്വത്തിനും, പൌരന് അവകാശപ്പെട്ടിട്ടുള്ള വ്യക്തപരമായ അന്തസ്സിനും ഘടകവിരുദ്ധവുമാണ് എന്നും, ഈ വക ഭാഷകൾ ഈ രാജ്യത്ത് ഏറ്റവും കുറഞ്ഞത് മൂന്ന് വ്യത്യസ്ത നിലവാരത്തിലുള്ള പൌരന്മാരെ സൃഷ്ടിക്കുമെന്നും വാദിച്ച് കൊണ്ട് ഈ എഴുത്തുകാരൻ ബഹുമാനപ്പെട്ട കേരളാ ഹൈകോടതിയിൽ നേരിട്ട് വാദിച്ചു.  വാദഗതി പൂർണ്ണമായി ഈ ലങ്കിൽ കാണാവുന്നതാണ്: https://archive.org/details/ved036_gmail_Writ

ഈ വാദങ്ങളിൽ മലയാളവും ഒരു ഫ്യൂഡൽ ഭാഷയാണ് എന്ന് ചേർത്തിരുന്നു. എന്നാൽ സർക്കാർ പക്ഷവും, റിറ്റ് പെറ്റിഷനിൽ കക്ഷിചേർന്ന മലയാള ഭാഷാ സംരക്ഷണ സംഘടനയും, ഭാഷാ ശാസ്ത്രത്തിൽ ഇങ്ങിനെയൊരു 'ഫ്യൂഡൽ ഭാഷ' എന്ന കാര്യം തന്നെയില്ലാ എന്ന് പറഞ്ഞ് ഈ വാദഗതിയെ നിലംപരിശാക്കാൻ ശ്രമിച്ചു.  

ഈ ഉപദ്വീപിലെ ജനങ്ങളിൽ ഒട്ടുമിക്കവർക്കും വ്യക്തമായോ അല്ലെങ്കിൽ അവ്യക്തമായോ അറിവുള്ള കാര്യമാണ് ഈ പ്രദേശത്തുള്ള ഒട്ടുമിക്ക ഭാഷകളിലും ഉച്ചനീചത്വ വാക്ക് കോഡുകൾ ഉണ്ട് എന്നത്. ഇത് ഭാഷാ ശാസ്ത്രത്തിന് അറിവില്ല എന്നത് തന്നെ ഈ വക ശാസ്ത്രങ്ങളുടെ ആഴമില്ലാത്ത 'ഗഹന'തയെക്കുറിച്ചുള്ള ഒരു സൂചനയാണ്. 

ഭാഷാ ശാസ്ത്രത്തിന് Honorific എന്ന ഒരു പ്രയോഗം അറിവുള്ളതാണ് എന്ന് തോന്നുന്നു. എന്നാൽ ഈ പദപ്രയോഗം ഫ്യൂഡൽ ഭാഷാകോഡുകളെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല എന്നാണ് തോന്നുന്നത്. 


ഈ എഴുത്തുകൾ മൊത്തമായി Telegram Messengerലെ ഈ ലിങ്കിൽ കാണാവുന്നതാണ്: https://telegram.me/SouthAsiahistory

തുടരും.....
Comments