INTRO ZE

31. An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം
......................


ചെറിയ വാക്ക് വ്യത്യാസങ്ങൾ സമൂഹത്തിലും മനുഷ്യമനസ്സിലും അതിഗംഭീര മാറ്റങ്ങൾ വരുത്തിത്തീർക്കും. ഒരു വ്യക്തിയെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും, അയാളുടെ പേരിന് പിന്നിലായി ബഹുമനം ചേർത്തുകിട്ടുന്നതിലോ, അതുമല്ലെങ്കിൽ ബഹുമാനം നൽകുന്നതിലോ ആണ് കിടക്കുന്നത്. മറിച്ച് ആ ആളുടെ വ്യക്തിപരമായ സത്യസന്ധത, സൽസ്വഭാവം, മറ്റുള്ളവരോടുള്ള കനിവ്, അനുകമ്പ തുടങ്ങിയവയിൽ അല്ല കിടക്കുന്നത്.

ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ ഈ ഉപദ്വീപിലെ ആളുകൾക്ക് വ്യക്തമായിത്തന്നെയോ, അതുമല്ലെങ്കിൽ അവ്യക്തമായോ അറിവുള്ള കാര്യങ്ങളാണ്. ഇത് ഒന്നും തന്നെ ഈ എഴുത്തുകരന്റെ മാത്രമായുള്ള കണ്ടുപിടുത്തങ്ങളല്ല. 

ഈ ഉപദ്വീപിന്റെ ചരിത്രത്തിൽ ഈ വാക്ക് കോഡുകളുടെ പ്രവർത്തനം പലതരം ഒച്ചപ്പാടുകൾക്കും, കോലാഹലങ്ങൾക്കും, അട്ടഹാസങ്ങൾക്കും, പൊട്ടിത്തെറികൾക്കും, കൂട്ടക്കൊലക്കും, കൊള്ളിവെപ്പുകൾക്കും, വർഗ്ഗീയകലാപങ്ങൾക്കും വഴിവച്ചിട്ടുണ്.  അങ്ങിനെ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട് ഈവക ഭാഷാ സോഫ്റ്റ്വേറുകളിലെ വൈറസ് കോഡുകൾ. 

എന്നാൽ അത്ഭുതമെന്ന് പറയട്ടെ ഇങ്ഗ്ളിഷു ഭാഷക്കാർക്ക് ഇത്യാദികാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ല എന്നുള്ളതാണ് വാസ്തവും.

ഇത് അവരുടെ സ്വകാര്യമായ സാമൂഹത്തിൽ പലതരം പോസിറ്റിവ് ഗുണങ്ങളും നൽകുന്നുണ്ട്. എന്നാൽ , ഈ പ്രദേശങ്ങളിലേക്ക് ഫ്യൂഡൽ ഭാഷക്കാർ വന്നുചേരുന്നതോടുകൂടി, പലതരം നിഷേധാത്മതകളും ഈ പ്രദേശങ്ങളിൽ കലർന്ന് പടരുന്നുണ്ട്. അതിന്റെ കാരണം അവർക്ക് (ഇങ്ഗ്ളിഷുകാർക്ക്) മനസ്സിലാകുന്നുമില്ല. 


.....................................................
 ..................................

തുടരും.....

 ഈ എഴുത്തുകൾ മൊത്തമായി Telegram Messengerലെ ഈ ലിങ്കിൽ കാണാവുന്നതാണ്: https://telegram.me/SouthAsiahistory
©VICTORIA INSTITUTIONS, Aaradhana, Deverkovil 673508 India Website
...........................................................................................

ഈ പ്രക്ഷേപണം നേരിട്ട് ലഭിക്കാൻ താൽപ്പര്യമുള്ളവർ, 9656100722 എന്ന നമ്പർ അവരുടെ മൊബൈൽ ഉപകരണത്തിൽ Contactsൽ VICTORIA എന്ന പേരിൽ ചേർക്കുകയും, Telegramലൂടെയോ Whatsappലൂടെയോ,  9656100722 എന്ന നമ്പറിലേക്ക് Send SouthAsia Broadcast എന്ന സന്ദേശം അയക്കുകയും ചെയ്യുക.
Comments