INTRO ZA

 An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം -  27

.................................................................................


ഭാഷാ കോഡുകൾക്ക് സാമൂഹിക ഘടനയെ രൂപകൽപ്പന ചെയ്യുന്നതിൽ കാര്യമായ പങ്കുണ്ട് എന്ന് നേരത്തെ പ്രസ്താവിച്ചിരിരുന്നു. മാത്രവുമല്ല, കലർപ്പില്ലാത്ത ഇങ്ഗ്ളിഷിന്റെ സ്വഭാവ വിശേഷണത്തെക്കുറിച്ചും ചെറുതായി. പ്രതിപാദിച്ചുകഴിഞ്ഞു. 

ഈ എഴുത്തിലെ പതിനഞ്ചാം അദ്ധ്യായത്തിൽ,  ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന കീഴ് ജീവനക്കാർക്ക് കഴിവും വിവരവും മറ്റും നൽകിയാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. 
 ഈ കാര്യം ഈ ഉപദ്വീപിലെ സാമൂഹിക ഘടനയെ മാത്രമല്ല മറിച്ച് ചരിത്രത്തെത്തന്നെ കാര്യമായി ബാധിച്ചിട്ടുണ്ട്. 

പൊതുവായി പറയുകായാണെങ്കിൽ, ഇങ്ഗ്ളിഷുകാരിൽ വ്യക്തിപരമായ കഴിവുകളിൽ ഏറ്റക്കുറച്ചിലുകൾ, താരതമ്യേനെ തുച്ചമായിരിക്കും. വ്യക്തിയുടെ കഴിവല്ല, മറിച്ച് പലപ്പോഴും ഇങ്ഗ്ളിഷ് ജനങ്ങൾക്ക് മൊത്തമായുള്ള സ്വഭാവഗുണമാണ് അവരുടെ സംവിധാനങ്ങളിലെ കാര്യക്ഷമത നിലനിർത്തുക.  ഈ കാര്യം അവർക്ക് പോലും അറിവില്ല എന്നാണ് തോന്നുന്നത്. 

അതേ സമയം, ഈ ദക്ഷിണ ഏഷ്യൻ ഉപദ്വീപിലും, മറ്റ് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇടങ്ങളിലും കാര്യങ്ങൾ വേറെരീതിയിലാണ്. ആളുടെ പദവിക്ക് അനുസരിച്ച് ആ ആളുടെ കഴിവിൽ കാര്യമായ വ്യത്യാസംതന്നെ വരും.  ആ വ്യക്തിയുടെ ശരീരഘടനയിൽ അതിന്റെ സ്വാധീനം കാണാനാവും.  
 
ഉദാഹരണം:

നല്ലവണം കാര്യങ്ങൾ ചെയ്തുതീർക്കാനും, കാര്യഗൌരവത്തോടുകൂടി സംവിധാനങ്ങളെ നിർവ്വഹണം ചെയ്യാനും പറ്റുന്ന ആൾ. എന്നാൽ വ്യാപാര സംഘടനയിൽ ചെറിയ തൊഴിലിൽപെട്ട ആൾ. ഈ ആളെ ഏതെങ്കിലും സങ്കീർണ്ണമായ ഒരു പ്രശ്നം തീർക്കാൻ അയച്ചാൽ, പലപ്പോഴും കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് സംഭവിക്കുക. 

കാരണം, ഈ ആളുടെ തൊഴിൽ പദവിക്കനുസൃമായെ, മറ്റുള്ളവർ ഈ ആളുമായി ആശയവിനിമയം നടത്തുള്ളു. മാത്രവുമല്ല, ഈ ആളുടെ തൊഴിൽ പദവിക്ക് അനുസൃതമല്ലാത്ത കാര്യക്ഷമത ഈ ആൾ കാണിച്ചാൽ പലർക്കും അങ്കലാപ്പും വിരോധവും വെറുപ്പം വരും. ഇതും ഭാഷാ കോഡുകളിൽ ആലേഖനം ചെയ്യപ്പെട്ട കാര്യമാണ്.

അതേ സമയം കാര്യക്ഷമതയും കഴിവും വിവരവും ഉള്ള ആളെ വ്യാപാരത്തിൽ മുകളിൽ സ്ഥാപിച്ചാലും പ്രശ്നമാണ്. കാരണം, അധികം താമസിയാതെ അയാൾത്തന്നെ ഈ വ്യാപാരത്തിന് ഒരു ഭീഷിണിയാകും. 

..................................

തുടരും.....

 ഈ എഴുത്തുകൾ മൊത്തമായി Telegram Messengerലെ ഈ ലിങ്കിൽ കാണാവുന്നതാണ്: https://telegram.me/SouthAsiahistory
©VICTORIA INSTITUTIONS, Deverkovil 673508 India
...........................................................................................

ഈ പ്രക്ഷേപണം നേരിട്ട് ലഭിക്കാൻ താൽപ്പര്യമുള്ളവർ, 9656100722 എന്ന നമ്പർ അവരുടെ മൊബൈൽ ഉപകരണത്തിൽ Contactsൽ VICTORIA എന്ന പേരിൽ ചേർക്കുകയും, Telegramലൂടെയോ Whatsappലൂടെയോ,  9656100722 എന്ന നമ്പറിലേക്ക് Send SouthAsia Broadcast എന്ന സന്ദേശം അയക്കുകയും ചെയ്യുക. 

Comments