INTRO U

An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം -  21

.................................................................................

മലബാറിയിൽ, മുകൾപ്പരപ്പിൽ ആശയവിനിമായം കൂടുതൽ സുഖകരമാണ്. ഏറ്റവും വലിയ ബഹുമാനം നൽകുന്ന സംബോധനാ വാക്ക് (YOU) 'നിങ്ങൾ'/ 'ഇങ്ങൾ' ആണ്. അതിന് മുകളിൽ പോകേണ്ടുന്ന ആവശ്യം ഇല്ലതന്നെ. കാരണം മുകളിൽ വേറെ വാക്കുകൾ ഉള്ളതായി ആർക്കും അറിയില്ല. 
 
എന്നാൽ മലയാളം പടർന്നതോട് കൂടി, 'നിങ്ങൾ' /'ഇങ്ങൾ', ഉദ്യോഗസ്ഥരോടും അദ്യാപകരോടും തൊഴിലിൽ മേൽസ്ഥാനത്തിരിക്കുന്നവരോടും മറ്റും പറയുന്നത് അസഭ്യ വാക്കായി.  

ഇത് മലബാറിലെ സാമൂഹിക ആശയവിനിമയത്തെ കൂടുതൽ വഷളാക്കി. നേരത്തെ 'ഇഞ്ഞി' (തെക്കൻ മലബാറിൽ ഇജ്ജ്') എന്ന് പോലീസുകാരൻ വിളിച്ചാൽ,  തൊട്ടടുത്തുള്ള 'നിങ്ങൾ' എന്ന വാക്കാൽ തിരിച്ച് സംബോധന ചെയ്യാം. മലയാളം വന്നപ്പോൾ, ഈ' നിങ്ങൾ' പോരാതായി. 'സാറ്' എന്നും 'മാഢം' എന്നും പുതിയ രണ്ട് വാക്കുകൾ മലബാറിലേക്ക് മലയാളത്തോടൊപ്പം 'നിങ്ങളിന്' മുകളിലായി കടന്നു വന്നു. 

(ഇവ ഇങ്ഗ്ളിഷിലെ HE, HIM, HIS, SHE, HER, HERS എന്നീവാക്കുകളും ആയും കാര്യമായ ബന്ധമുണ്ട്. )

അപ്പോൾ പൊതുജനം താഴെ നിലയിലും സർക്കാർ ജീവനക്കാരൻ, രണ്ടാം നിലവിട്ട്, മൂന്നാം നിലയിലേക്ക് ഉയർന്നും. 

മലബാറിന് ചരിത്രപരമായി മറ്റൊരു പ്രത്യേകതയുണ്ട്.  മലബാർ (തെക്കേ മലബാറ് + വടക്കേ മലബാറ്) ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിലായിരുന്നു. ഭരണ ചക്രം നടന്നിരുന്നത് പരന്ന കോഡുകളുള്ള ഇങ്ഗ്ളിഷിലായിരുന്നു. ഇത് ഉദ്യോഗസ്ഥ - പൊതുജന ആശയവിനിമയത്തിൽ ആപേക്ഷികമായി നോക്കിയാൽ കാര്യമായ മയം കൊണ്ടുവന്നിരുന്നു. 

തിരുവിതാംകൂർ ഒരിക്കലും ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വന്നിരുന്നില്ല. 1947ൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് വരെ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായാണ് കഴിഞ്ഞിരുന്നത്. ജാതിയടിസ്ഥാനത്തിലും മറ്റും തികച്ചും പ്രാകൃതമായ ഉച്ചനീചത്വങ്ങൾ ഭരണയന്ത്രത്തിൽ നിലനിന്നിരുന്നു. മുകളിലുള്ള ഭരണകർത്താക്കൾ ഇതിനെ ഇല്ലാതാക്കാൻ പരിശ്രമിച്ചിരുന്നെങ്കിലും, സാമൂഹിക ഘടനയിലും സാമൂഹിക ആശയവിനിമയത്തിലും മാറ്റം വരുത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല.  

[Ref: 1. Travancore State Manual https://archive.org/details/TRAVANCORESTATEMANUAL
2. NATIVE LIFE IN TRAVANCORE https://archive.org/details/NativeLifeArchive01 ]

അതിനാൽത്തന്നെ ഇങ്ഗ്ളിഷ് ഭാഷയുടെ മയവും വിനയവും  തിരുവിതാംകൂറിലെ താഴെക്കിടയിലുള്ള  സർക്കാർ 'ഓഫിസർമാർക്ക്' പരിചയിക്കാൻ ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല. 

ഇതുമായി ബന്ധപ്പെട്ട് അനവധി കാര്യങ്ങൾ പറയുവാനുണ്ട്. അവ അനുയോജ്യമായ അവസരങ്ങളിൽ പറയുന്നതാണ്. 

ഇനി മലബാറിൽ ഒരു പ്രത്യേക തൊഴിൽ പെരുമാറ്റത്തിൽ വന്ന മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കാം. അടുത്ത എഴുത്തിൽ. 

.............................

NOTE 1: 'സാറ്', 'മാഢം' തുടങ്ങിയ വാക്കുകളെ മുകളിൽ സൂചിപ്പിച്ചതിനേക്കാൾ ഗഹനമായി പരിശോധിക്കാനുള്ള ആവശ്യം ഉണ്ട്. അത് ഇപ്പോൾ ചെയ്യാവുന്ന കാര്യമല്ല. 

NOTE 2: ഈ പ്രക്ഷേപണം വായിക്കുന്ന ആളുകൾക്ക് ചരിത്രവിവരവും സാമീഹിക വിവരവും മറ്റും ഉണ്ട് എന്നും പലതുംപഠിച്ചിട്ടുണ്ട് എന്നതും വാസ്തവം തന്നെയാണ്. ഇവ വീണ്ടും എഴുതി വായിക്കുവാനായി അയക്കുകയല്ല ഈ പ്രക്ഷേപണം കൊണ്ട് ഉദ്ദേശിക്കുന്നത്. 

തികച്ചും വ്യത്യസ്തമായ കാഴ്ചപാടിലൂടെയും പലപ്പോഴും ചർച്ചക്കും പഠനത്തിനും വിധേയമാക്കത്ത കാര്യങ്ങളും ആണ് ഈ എഴുത്തിൽ പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നത്. 
 
..................................

തുടരും.....

 ഈ എഴുത്തുകൾ മൊത്തമായി Telegram Messengerലെ ഈ ലിങ്കിൽ കാണാവുന്നതാണ്: https://telegram.me/SouthAsiahistory
©VICTORIA INSTITUTIONS, Deverkovil 673508 India
...........................................................................................

ഈ പ്രക്ഷേപണം നേരിട്ട് ലഭിക്കാൻ താൽപ്പര്യമുള്ളവർ, 9656100722 എന്ന നമ്പർ അവരുടെ മൊബൈൽ ഉപകരണത്തിൽ Contactsൽ VICTORIA എന്ന പേരിൽ ചേർക്കുകയും, Telegramലൂടെയോ Whatsappലൂടെയോ,  9656100722 എന്ന നമ്പറിലേക്ക് Send SouthAsia Broadcast എന്ന സന്ദേശം അയക്കുകയും ചെയ്യുക. 

Comments