INTRO T

An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം -  20

മലബാറിൽ മലയാളം പടർന്നതോടുകൂടി, ഭാഷാപരമായി പലമാറ്റങ്ങളും സംഭവിച്ചു.  മലയാളത്തിലെ നല്ലവശങ്ങൾ മലബാറിൽ പടർന്നില്ല. മറിച്ച് അതിലെ ദോഷവശങ്ങൾ പടർന്നു. 

തിരുവിതാംകൂറിൽ മലയാളം സംസാരിക്കുന്നവരിൽ അന്ന് പൊതുവായിക്കണ്ടിട്ടുള്ള ഗുണകരമായ സംസാര രീതി, 'നീ', 'അവൻ', 'അവൾ' തുടങ്ങിയ വാക്കുകൾ, കാണുന്ന പ്രായത്തിലും മറ്റ് ഉന്നമനങ്ങളിലും കുറവുള്ളവരോട് ലക്കും ലഗാനും ഇല്ലാതെ ഉപയോഗിക്കില്ലാ എന്നുള്ളതായിരുന്നു. 

സൂക്കൂൾ കുട്ടികളെവരെ, നേരിട്ട് പരിചയമില്ലാത്തവർ, 'നിങ്ങൾ' എന്ന് വിളിക്കുന്നത് കണ്ട അനുഭവമുണ്ട്.

ഇത് മലബാറി സംസാരിക്കുന്നവർക്ക് പലപ്പോഴും അതിശയകരമായുളള കാര്യമായിരുന്നു. 

സ്വന്തം മകന്റെ / മകളുടെ കാര്യം പറയുമ്പോൾ, പിതാവ്  'അയാൾ' എന്ന വാക്ക് പരാമർശവാക്കായി ഉപയോഗിക്കുന്ന പതിവ് ആലപ്പുഴയിൽ കണ്ടിരുന്നു. 

സ്ക്കൂളുകളിലും കോളജുകളിലും പലപ്പോഴും അദ്ധ്യാപകർവരെ 'അവൻ', 'അവൾ' എന്ന പ്രയോഗത്തിന് പകരം 'അയാൾ' എന്ന് ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു. 'നീ' എന്ന വാക്കിന് പകരം 'താൻ', 'ഇയാൾ', 'നിങ്ങൾ' തുടങ്ങിയ പ്രഹരംകുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്ന പതിവും കണ്ടിരുന്നു. 

ഇവിടെ പറയാനുള്ളത്  പലവിധേനെ മേൽസ്ഥാനത്ത് അല്ലാത്തവരെ മലബാറിയിൽ ചെയ്യുന്നത് പോലെ മലയാളത്തിൽ അന്ന് അമിതമായി  അമർത്തിയിരുന്നില്ല. 

എന്നിരുന്നാലും, പലവിധ കായികതൊഴിൽ ചെയ്യുന്നവരോടും, വാണിജ്യവാഹന തൊഴിലാളികളോടും മറ്റും മലയാളം തികച്ചും പരുക്കനായിരുന്നു. മാത്രവുമല്ല, അസഭ്യവാക്കുകൾ മലബാറിൽ വിശ്വസിക്കാൻ പോലും പറ്റാത്തവിധം തരംതാഴ്ന്ന നിലവാരത്തിലുള്ളതും ആയിരുന്നു. അതുപോലുള്ള അസഭ്യവാക്കുകൾ മലബാറിയിൽ ലവലേശം പോലും ഇല്ലായിരുന്നു. 

പോലീസുകർ, അവർ 'നീ' എന്നുവിളിക്കുന്നവരോട് അസഭ്യ വർഷം തന്നെ നടത്തുമായിരുന്നു. 

ഇതെല്ലാം വളരെ സങ്കീർണ്ണതകൾ ഉള്ള ഒരു വിഷയമാണ്. അതിനാൽതന്നെ ഇവിടെ നിർത്തുകയാണ്. 

കാരണം പലവാക്കുകളെപ്പറ്റിപ്പറയേണ്ടിവരും. അവ മറ്റ് വാക്കുകളിൽ എന്തെല്ലാം ചലനവും വലിവും ഉന്തലും സൃഷ്ടിക്കുന്നു എന്നു പറയേണ്ടിവരും. 

തുടരും.....

 ഈ എഴുത്തുകൾ മൊത്തമായി Telegram Messengerലെ ഈ ലിങ്കിൽ കാണാവുന്നതാണ്: https://telegram.me/SouthAsiahistory
©VICTORIA INSTITUTIONS, Deverkovil 673508 India
...........................................................................................

ഈ പ്രക്ഷേപണം നേരിട്ട് ലഭിക്കാൻ താൽപ്പര്യമുള്ളവർ, 9656100722 എന്ന നമ്പർ അവരുടെ മൊബൈൽ ഉപകരണത്തിൽ Contactsൽ VICTORIA എന്ന പേരിൽ ചേർക്കുകയും, Telegramലൂടെയോ Whatsappലൂടെയോ,  9656100722 എന്ന നമ്പറിലേക്ക് Send SouthAsia Broadcast എന്ന സന്ദേശം അയക്കുകയും ചെയ്യുക. 

Comments