INTRO J

10.  An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം

വാക്കുകളുടെ പ്രഹര ശക്തിയെക്കുറിച്ച് പറയുമ്പോൾ, മറ്റൊരു കാര്യം കൂടി പറയേണ്ടിവരും. ജാതീയമായോ, മറ്റേതെങ്കിലും വിധേനെയോ തരം താഴ്ത്തി ഉച്ചനീചത്വ കോഡുകളിൽ ബന്ധിക്കപ്പെട്ടിട്ടുള്ളവരിലാണ് ഈ മാതിരിയുള്ള ചുറ്റികയ്ക്ക് ഊക്ക് കൂടുന്ന പ്രതിഭാസം കൂടുതലായും സംഭവിക്കുള്ളു.

ഉദാഹരണത്തിന് ബ്രാഹ്മണൻ തന്റെ മകനെ 'നീ' എന്ന് സംബോധന ചെയ്താലുളവാകുന്ന പ്രഹരം നിസ്സാരമായിരിക്കും. കാരണം, അതേ മകന് കീഴെയായി ബഹുമാനിക്കുകയും അങ്ങിനെ ഉയർത്തിപ്പിടിക്കുന്നതുമായ വലിയൊരു ജനസംഖ്യ ഉണ്ടാവും.  മാത്രവുമല്ല, ഈ മകന് അവരെ നീ (ഇഞ്ഞി), അവൻ (ഓൻ), അവൾ (ഓള്) തുടങ്ങിയ വാക്കുകളാൽ അമർത്തുകയും അതിനാൽ ലഭിക്കുന്ന പ്രതിപ്രവർത്തനത്താൽ, മാനസികമായും ശാരീരികമായും ഉയരാനാവും. 

അതേ സമയം, ജാതീയ സംവിധാനത്തിൽ വളരെ അടിയിൽ അകപ്പെട്ട് പോയ വളരെ താഴ്ന്ന ജാതിക്കാരൻ തന്റെ മകനെ 'നീ' എന്നോ 'ഇഞ്ഞി'യെന്നോ സംബോധന ചെയ്താൽ, ചുറ്റിക പ്രഹത്തിന് കാര്യമായ ഊക്ക് ഉണ്ടായിരിക്കും.

[Note: മനുഷ്യ രൂപകൽപ്പനാ കോഡുകുളിൽ പലതരം കോഡുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ വാക്കുകൾ കൊണ്ടുള്ള കോഡുകൾ ഒന്നുമാത്രമേ ആകുന്നുള്ളു. വാക്കുകൾ അല്ലാത്ത വേറെ പലതും  ഉണ്ട്. ഈ കാര്യത്തെക്കുറിച്ച് ചെറുതായുള്ള ഒരു വിവരണം, ഈ എഴുത്തുകാരന്റെ തന്നെ ഗ്രന്ഥമായ Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c ൽ കാണാവുന്നതാണ്. https://archive.org/details/codesofmantra]

ഇതേ പാതയിൽ ചിന്തിച്ചാൽ, ഈ പ്രത്യേകമായിട്ടുള്ള പ്രഹരം ബ്രാഹ്മണ മതത്തിന് അടിമപ്പെടാത്ത ജനസമൂഹങ്ങളെ കാര്യമായി ബാധിക്കില്ല. ഉദാഹരണത്തിന്, ഈ ഉപഭൂഖണ്ടത്തിൽ, മതം മാറിയും അല്ലാതെയും ഉള്ള മുസ്ളിംസ്, ക്രിസ്ത്യാനികൾ എന്നിവരെ ഈ പ്രത്യേകമായുള്ള പ്രഹരം ചെറുതായേ ബാധിക്കുള്ളു. എന്നാൽ, ഭാഷാ കോഡുകളിലെ പൈശാചികത ഇവരേയും മറ്റുവിധത്തിൽ ബാധിച്ചേക്കാം. 

1780കളിൽ ഫ്രഞ്ച് പട്ടാളം ഒരു ഇങ്ഗ്ളിഷ് നാവിക കപ്പിലിനെ കീഴ്പ്പെടുത്തി, അതിലുള്ള നാവികരെ ടിപ്പു സൽത്താന്റെ (Sultan Tipu) ആളുകൾക്ക് കൈമാറി. ഇവരിൽ  James Scurry എന്ന ചെറുപ്പക്കാരനെ ടിപ്പുവിന്റെ ആളുകളിൽ ചിലർ വീട്ടുവേലക്കാരനായി ഏറ്റെടുത്തു. തുടർന്ന് ഏതാണ്ട് 10 വർഷക്കാലം ഇദ്ദേഹം പ്രദേശിക ഭാഷ സംസാരിക്കാൻ പഠിച്ച്, അവരുടെ ഇടയിൽ ഒരു വീട്ടുവേലക്കാരനായി ജീവിച്ചു. നിലത്ത് മറ്റ് പണിക്കാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. യജമാനന്മാർ നൽകിയ പഴയ വസ്ത്രങ്ങൾ ധരിച്ചു. നിലത്ത് കിടന്നു.  യജമാനന്മാരുടെ ആട്ടും YOU, HE, HIM, HIS എന്ന വാക്കുകളുടെ താഴെക്കിടയിലുള്ള പദപ്രയോഗങ്ങളും കേട്ടും അനുഭവിച്ചും ജീവിച്ചു.   ഇദ്ദേഹത്തിന്റെ ശരീരം ശരിക്കും പ്രാദേശിക ഭാഷയിലെ ചെക്കൻ, ചെറുക്കൻ എന്ന രീതിയിലേക്ക് മാറി. കസേരയിൽ ഇരിക്കാൻ പോലും ഇദ്ദേഹം മറന്നുപോയി. 

ഇങ്ഗ്ളിഷുകാർ വർഷങ്ങൾക്ക് ശേഷം ടിപ്പുവിനെ തോൽപ്പിച്ചപ്പോൾ, ഇദ്ദേഹം തിരിച്ച് ഇങ്ഗ്ളണ്ടിലേക്ക് പോയി. അവിടെ വച്ച് പലർക്കു ഇദ്ദേഹം ഒരു ഇങ്ഗ്ളിഷുകാരനാണ് എന്ന് സമ്മതിച്ചുകൊടുക്കാൻ പോലും പ്രയാസമായി. കാരണം, ശരീര പ്രകൃതം തിക്കച്ചും ഉപദ്വീപിലെ വളരെ താഴ്ന്ന പണിക്കാരുടേത് പോലെയായിരുന്നു. മാത്രവുമല്ല, ഇദ്ദേഹത്തിന് ഇങ്ഗ്ളിഷുകാരിൽ സ്വതസിദ്ധമായി ഉണ്ടായിരുന്ന ആത്മവിശ്വാസവും (Self-confidence) ആത്മാഭിമാനവും (Self-esteem) നഷ്ടപ്പെട്ടിരുന്നു. മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ പോലുമുള്ള ആത്മവിശ്വാസം നഷ്ടമായിരുന്നു. ഇവയെല്ലാം തിരിച്ചു കിട്ടാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നു.  കൂടുതൽ വിവരത്തിന് ഈ ലിങ്ക് പരിശോധിക്കുക: https://archive.org/details/ScurryOPT

ഈ എഴുത്തുകൾ മൊത്തമായി Telegram Messengerലെ ഈ ലിങ്കിൽ കാണാവുന്നതാണ്: https://telegram.me/SouthAsiahistory

Comments