ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം


1.   An impressionistic history of the South Asian subcontinent ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം

കുറേ കാലമായി ചില കാര്യങ്ങൾ എഴുതണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.  പലതും എഴുതിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. എന്നാൽ ഇതിൽ മിക്കതും ഇങ്ഗ്ളിഷിലാണ്.  CLICKHERE

പലപ്പോഴും 'ഇന്ത്യൻ' ചരിത്രം എന്ന് ഔപചാരിക വിദ്യാഭ്യാസപരമായി കാണപ്പെടുന്ന പലതും, തെറ്റാണ് എന്ന ധാരണ ഉണ്ടാവാറുണ്ട്.  ഏതാണ്ട് 75000 രൂപ മാസ ശമ്പളമായി ലഭിക്കുന്ന ചരിത്ര പ്രൊഫസർമാർക്ക് പലതും എഴുതാനും പ്രസിദ്ധികരിക്കാനും ആവും, ഈ പാഴ്വേലക്കുള്ള പാഴ്സമയം ലഭിക്കും. വിക്കീപീഡിയ പോലുള്ള ഇടങ്ങളിൽ ഇന്ത്യൻ പേജുകൾ ഇക്കൂട്ടർ കൈവശപ്പെടുത്തിയിരിക്കുകയാണ്. 

ഇതിനെയെല്ലാം ഖണ്ഡിച്ച് എഴുതുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്വന്തം സമയവും സാമ്പത്തികവും ചിലവാക്കേണ്ടിവരും.  

എഴുതിയാൽത്തന്നെ ഇത് ആരുടേയും ശ്രദ്ധയിൽപെടുത്താൻ പ്രയാസം തന്നെയാണ്. മാത്രവുമല്ല, ശ്രദ്ധയിൽ പെടുത്തിയാൽ തന്നെ, നീണ്ടലേഖനങ്ങൾ വായിപ്പിക്കാൻ പ്രയാസകരമാണ്. കാരണം, അത്രയ്ക്ക് അധികം എഴുത്തുകളാണ് എല്ലായിടത്ത് നിന്നും പുറത്ത് വരുന്നത്. 

ഇന്ന് ഏറ്റവും അരോചകമായിട്ടുള്ള എഴുത്ത്, പിഎച്ച്ഡി ഡോക്ടറൽ തീസിസുകളാണ് (PhD Doctoral Thesis). മിക്കതും വെറും സമയംപോക്ക് ഏർപ്പാടും, എന്തെങ്കിലും പ്രത്യേക ഉപകാരമോ, വിവരമോ ഉള്ളതല്ല. ഇവ സാധാരണ ജനങ്ങളുടെ ശ്രദ്ധയിൽ വരുന്നില്ലായെങ്കിലും, വിദഗ്ദ്ധ വിഷയ ചർച്ചാ ഇടങ്ങളിൽ ഈ ഡോക്ടറൽ തീസിസുകൾ ഒരുതരം തരംതാഴ്ന്ന പ്രളയം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 

ഈ പ്രശ്നങ്ങളെ മുമ്പിൽ കണ്ട് കൊണ്ട് തന്നെയാണ് ഈ എഴുത്ത് ആരംഭിക്കാൻ പോകുന്നത്. 

ഈ എഴുത്ത് എല്ലാ ദിവസവും തുടരണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ആവുമോ എന്ന് അറിയില്ല. 


ഈ പ്രക്ഷേപണം നേരിട്ട് ലഭിക്കാൻ താൽപ്പര്യമുള്ളവർ, 9656100722 എന്ന നമ്പർ അവരുടെ മൊബൈൽ ഉപകരണത്തിൽ Contactsൽ VICTORIA എന്ന പേരിൽ ചേർക്കുകയും, Telegramലൂടെയോ Whatsappലൂടെയോ,  9656100722 എന്ന നമ്പറിലേക്ക് Send SouthAsia Broadcast എന്ന സന്ദേശം അയക്കുകയും ചെയ്യുക.  
 
 


Subpages (39): View All
Comments